ഒരു പത്തിരുപത്തിനാല്` വര്‍ഷം മുന്പാ....ഈ 'ബൂലോകം' ഉണ്ടാകുന്നതിനും വളരെ വളരെ മുന്പു....ഇവിടുത്തെ ഇന്നത്തെ താരങ്ങളില്‍ ചിലരൊക്കെ മുട്ടേല്‍ ഇഴഞ്ഞും ചിലരൊക്കെ അമ്മടെ ഒക്കത്തിരുന്നും ചിലരൊക്കെ വള്ളി നിക്കറിട്ട്, കാറ്റു പൊയ സൈക്കിള്‍ ടയറും ഉരുട്ടി, പ്രത്യേകിച്ച്` ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ നടന്നിരുന്ന ഒരു കാലം.... അന്നേരത്തെപ്പഴോ ആണു ഈ ഞാന്‍, കപ്പയുടെയും കുരുമുളകിന്റെയും റബ്ബര്‍ ഷീറ്റിന്റെയും സുഗന്ധമുള്ള കോട്ടയം സിറ്റിയുടെ ഒത്ത നടുക്കായിട്ടു, ആ നാഗമ്പടം ബസ്സ് സ്റ്റാന്‍ഡിനു മുന്പിലായിട്ടു തലയുയര്‍ത്തി നില്ക്കുന്ന മെഡിക്കല്‍ സെന്‍റ്ററിലെ ഇരുപത്തൊന്നാം നമ്പറ് മുറിയിലു വന്നു പിറന്നത്`.
ഉണ്ണീയീശോ ഉണ്ടായപ്പോള്‍ ആകാശത്ത് ഒരു നക്ഷത്രമല്ലേ ഉദിച്ചൊള്ളു...പക്ഷെ ഞാന്‍ ഉണ്ടായപ്പോള്‍ ആകാശത്ത് മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു...ഇതെങ്ങനെ ഒപ്പിച്ചു എന്നല്ല്ലേ? സിമ്പിള്‍...ഞാന്‍ ഉണ്ടായതു പാതിരാത്രി ആയിരുന്നു..ഇത്രെയും നക്ഷത്രങ്ങളെ ഒന്നിച്ചു കണ്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പലപല വിദ്വാന്‍മാര്‍ എന്നെയും കാണാന്‍ വന്നിരുന്നു. ആപ്പിളും മുന്തിരിയും ഓറഞ്ചും ഒക്കെ എന്റെ അമ്മ അന്നക്കുട്ടിക്കു കാഴ്ച് വയ്ക്കുകയും ചെയ്തു.

ടിപ്പിക്കല്‍ പെണ്ണു കാണ്ണല്‍ ചടങ്ങില്‍ വച്ച്, 'ദെ...നമ്മുക്കു അങ്ങോട്ടിരിക്കാം പിള്ളാരു വല്ലോം സംസാരിക്കട്ടേന്നെ..' എന്നു അപ്പാപ്പനെ കൊണ്ടു പറയിപ്പിച്ചിട്ടു, 'ശൊ!! ഈ അപ്പാപ്പന്റെ ഒരു കാര്യം ഇതിന്റെ വല്ലോ കാര്യമുണ്ടോ' എന്നുറക്കെ ഒരു ആത്മഗതം നടത്തി ആദ്യമായിട്ടാ ഒരു ചെറുക്കന്റെ മുഖത്ത് നോക്കുന്നെ എന്ന ഭാവത്തില്‍ പെണ്‍കൊച്ചിന്റെ ഒരു നോട്ടമുണ്ടെല്ലോ...ലേതു? ലതു തന്നെ.. ആ സ്റ്റ്യലില്‍ തൊട്ടിലില്‍ കിടന്നു കണ്ണു തുറന്ന ഞാന്‍ കണ്ടതു എന്താന്നോ?
ഒരു ദാക്ഷണ്യവുമില്ലാതെ, എനിക്കു ഒരു തുള്ളി പോലും തരാതെ, എന്റെ നേരെഒന്നു തിരിഞ്ഞ് പോലും നോക്കാതെ കൊണ്ടു വന്നതു മുഴുവന്‍ ആവേശഭരിതരായി ഒരു മത്സരത്തിലെന്ന പോലെ തിന്നു തീര്‍ക്കുന്ന ഒരു കൂട്ടം സ്വന്തക്കാരെയാണു....സകല ശക്തിയുമെടുത്ത് ഞാനൊന്നു കരഞ്ഞു നോക്കി..'ദെ..അമ്മാമ്മെ കുഞ്ഞു വാവ കരയുന്നു' എന്നല്ലാതെ ആ കൈയിലിരുന്ന ഭക്ഷണസാധനങ്ങള്‍ താഴെ വയ്ക്കാനോ, ഈ സിനിമയില്‍ ഒക്കെ കാണുന്നതു പോലെ ഓടി വന്നു തൊട്ടിലിന്റെ ഇരുമ്പു കമ്പിയില്‍ പിടിച്ചു എന്നെ നോക്കി പാട്ടു പാടാനോ ഒന്നും ആരും മെനക്കെട്ടില്ല...പിന്നെ ഞാന്‍ കരഞ്ഞു എന്റെ വില കളയാഞ്ഞോന്നും പോയില്ല. അന്നു ഞാന്‍ ഒന്നാം പാഠം പഠിച്ചു. കഴിക്കാന്‍ കിട്ടുക എന്നതു ദൈവാനുഗ്രഹമാണു. എന്തു കഴിക്കാന്‍ കിട്ടിയാലും അതു അത്മാര്‍ത്ഥതയോടെ നല്ല കോണ്‍സെന്‍ട്രെഷെനോടു കൂടെ വളരെ വേഗത്തില്‍ തന്നെ കഴിച്ചു തീര്‍ക്കണം.
ഇങ്ങനോരൊന്നു ചിന്തിച്ചു ചിന്തിച്ചു ആ തൊട്ടിലില്‍ കറങ്ങാത്ത സീലിങ്ങ് ഫാനും നോക്കി സമയം കൊന്നോണ്ടിരുന്നപ്പോഴാണു, സുന്ദരനും ,സുമുഖനും ,ഒറ്റ നോട്ടത്തില്‍ എണ്പതുകളില്‍ മലയാള സിനിമയുടെ രോമാഞ്ചം ആയിരുന്ന ശ്രീ സോമനാണോ എന്നു ആരെയും ഒന്നു അമ്പരപ്പിക്കുന്ന (അതു താനല്ലയോ ഇതു എന്നു വര്‍ണ്ണ്യത്തിലാശങ്ക....), എല്ലാവര്‍ക്കും പ്രിയങ്കരനായ എന്റെ പിതാമഹന്‍ കുഞ്ഞുമോന്‍ സാര്‍ ലാന്‍ഡു ചെയ്യുന്നതു. ശൊ..ഇപ്രാവശ്യവും ലേറ്റ്..ഒമ്പതു വര്‍ഷം മുന്പു കടിഞ്ഞൂല്‍ പുത്രി എത്തിയപ്പോഴും ആശാന്‍ സ്ഥലത്തില്ലായിരുന്നു. അതിന്റെ പരാതി അന്നക്കുട്ടിക്കു ഇപ്പഴും മാറിയിട്ടില്ല..അപ്പോഴാണു വീണ്ടും ലേറ്റ്.ഇപ്പം എത്തിയതിനു വേണ്ടിയാണേങ്കില്‍ ഒത്തിരി പ്രാര്‍ത്ഥിച്ചതുമാണ്..എന്തിനാന്നല്ലേ?
ഞാന്‍ പണ്ടു പണ്ടു അമ്മേടെ വയറ്റില്‍ കിടന്ന് കളരിപ്പയറ്റ്, പൂഴികടകം, യോഗ, ഗുസ്തി, നാടോടി ഡാന്‍സ്സ് എന്നിവയൊക്കെ ദിവസവും മുടങ്ങാതെ പ്രാക്ടീസ്സു ചെയ്യുന്ന കാലം.. ചില കലാ വിരോധികളതിനെ 'തൊഴി', 'കുത്ത്', 'തൊഴികുത്ത്' എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും ഞാന്‍ സംസ്ഥാനകലോത്സവങ്ങള്‍ മുന്നില്‍ കണ്ടു എന്റെ കഴിവുകളെ വാര്‍ത്തെടുക്കുകയായിരുന്നു. 'ഗപ്പു' നേടാനുള്ള എന്റെ തത്രപ്പാടുകള്‍ കണ്ടപ്പോള്‍ കൊച്ചിനു വായു കയറിയതായിരിക്കും എന്ന് വിചാരിച്ച എന്റെ മാതാശ്രീ ദിവസം ഒന്നു വീതം 40 ദിവസം കൊണ്ടു കഴിച്ചു തീര്‍ക്കേണ്ട മരുന്നുകള്‍, ഒരു മയവുമില്ലാതെ ദിവസം നാലു വച്ച് 10 ദിവസം കൊണ്ടു കഴിച്ചു തീര്‍ത്തു...പോരേ..പൊടിപൂരം...രണ്ടു നാലു ദിനം കൊണ്ടു അമ്മ ആശുപത്രിയില്‍ എത്തി. (ഇനി എല്ലാരും കുറച്ച് നേരം ആശുപത്രി, ഡോക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, ആശുപത്രി, എന്നിങ്ങനെ മാറി മാറി ചിന്തിക്കണേ..). വൈകല്യങ്ങള്‍ ഉള്ള കുട്ടി ആയിരിക്കരുതെ എന്നു എല്ലാര്‍ക്കും പ്രാര്‍ത്ഥിക്കാം എന്നു ഡോക്ടറും പറഞ്ഞതോടുകൂടി എല്ലാരും മുട്ടേല്‍ നിന്നു പ്രാര്‍ത്ഥനയുമായി.....എന്തായാലും ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല..ഒരു ദിവസം അമ്മ ഉണ്ടാക്കിയ ചക്ക പുഴുക്കിന്റെയും കൊഞ്ചുകറിയുടെയും മണമടിച്ചപ്പോള്‍ കൊതി സഹിക്കാന്‍ വയ്യാതെ ഞാന്‍ ഇങ്ങിറങ്ങി പോന്നു...ഹി..ഹി..ഹി ...

മൂന്ന് കിലോ തൂക്കം, നല്ല ഒത്ത പൊക്കം, രണ്ടു കൈ, രണ്ടു കാലു, ...അങ്ങനെ എല്ലാം കൊണ്ടും നോര്‍മ്മല്‍!!!മരുന്നു മാറി കഴിച്ചതുകൊണ്ടു, ഉള്ള മന്ദബുദ്ധിത്തരം മാറിപ്പോയോ; അതൊ മന്ദബുദ്ധിയായി പോയോ എന്ന കാര്യത്തില്‍ എന്റെ വീട്ടുകാരു ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുവാ...എന്തായാലും ഞാന്‍ എന്റെ സ്റ്റാന്‍ഡില്‍ ഉറചു നില്ക്കുന്നു..അമ്മ അന്നു മരുന്നു മാറി കഴിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു കുറഞ്ഞതു ഒരു 'പാര്‍വതി ഓമനക്കുട്ടന്‍' എങ്കിലും ആയേനെ...മരുന്നു മാറിയതു കൊണ്ടു ഇപ്പം 'ഓമനക്കുട്ടന്‍'..അതായതു നേര്‍പകുതി ആകാനെ പറ്റിയുള്ളു..
ഹാ!!(ഒരു ദീര്‍ഘനിശ്വാസം) അല്ലേലും എല്ലാം കൂടി കര്‍ത്താവു ഒരാള്‍ക്കു മാത്രമായിട്ടു കൊടുക്കുകേലല്ലോ..
ഹാ!!(ഒരു ദീര്‍ഘനിശ്വാസം) അല്ലേലും എല്ലാം കൂടി കര്‍ത്താവു ഒരാള്‍ക്കു മാത്രമായിട്ടു കൊടുക്കുകേലല്ലോ..

34 comments:
ഞാന്‍ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റിന്റെ പേരാണു... ' മരുന്നു മാറി കഴിച്ചു…അഥവ.. മാറി കഴിച്ച മരുന്നു'!!!
സഹ്രദയരെ.....കലാസ്നേഹികളെ....മടിച്ചു നില്ക്കാതെ മറഞ്ഞു നില്ക്കാതെ കടന്നു വരൂ...കടന്നു വരൂ...കമന്‍റ്റു തരൂ.....
തേങ്ങ ഒടയ്ക്കലില്‍ ഞാന്‍ തേങ്ങ ഒടച്ചു....
കുഞ്ഞിന്റെ കൊതികാരണം ഉള്ള വരവു എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
നമ്മള്‍ പറയാറുള്ള ഒരു വാചകം ഓര്‍മ്മ വരുന്നു...
“എവനൊക്കെ തിന്നന്‍ വേണ്ടി ജനിച്ചാണൊ..?“
ങാ പിന്നേ...
എനിക്കു തേങ്ങ ഒടയ്ക്കാന്‍ അവസരം തന്നവന് എന്റെ നന്ദിപര്‍വ്വം...
((ഠേ!!!ഠോ!!!ഠൂ!!!)
[അല്ലേലും മൂന്നെണ്ണം അടിച്ചാല്‍ , ഒന്നു പോക്കാ!]
ഭവതിക്കു പ്രത്യേകിച്ചു ഒരു റോളും ഇല്ലാതിരുന്ന സംഭവത്തെപറ്റി ഇതാണ് വര്‍ണ്ണനയെങ്കില്‍....സെന്റീശ്വരാ..
കിടിലന്‍ സാധനം ,ആദ്യ പൊസ്റ്റ് തന്നെ തകര്‍തു.
keep it up
ഹ്യൂമര്‍ ഭംഗിയായീ കൈകാര്യം ചെയ്യാനറിയാം ഈ പുതിയ എഴുത്തുകാരിക്ക് എന്നു തെളിയിക്കുന്ന വരികള്‍. കൊച്ചുത്രേസ്യക്കൊരു പീന്‍ഗാമി !! അഭിനന്ദനങ്ങള്‍!
ഇതെന്തിനാ ഒറ്റശ്വാസത്തില്‍ പറയുന്നത് പോലെ എഴുതുന്നേ. വരിയൊക്കെ തിരിച്ച് വായിക്കേണ്ടത് പോലെ എഴുതൂ.
നല്ല ഹ്യൂമര്‍ സെന്‍സുണ്ട് ഏതായാലും. ആശംസകള്‍
എഴുത്ത് രസമുണ്ട്. തുടരുക, ആശംസകള്‍!
ഹൃ = hr^
നന്ദപര്‍വം നന്ദേട്ടന്‍ പരിചയപ്പെടുത്തിയ ഈ പുതിയ ബ്ലോഗര്‍ ആളു കൊള്ളാം. എനിക്കു ശരിക്കും ഇഷ്ടപ്പെട്ടു. കൊച്ചുത്രേസ്യക്കു ശേഷം എന്നല്ല, വിശാലേട്ടനു ശേഷം എന്നു വിശേഷിപ്പിക്കേണ്ടി വരുമെന്നു തോന്നണു :)
പെറന്നുവീണപ്പോ ഇതാണവസ്ഥ...
ജീവിതം എത്ര ഇനിയും കാണാനിരിക്കുന്നു.
കൊള്ളാം. നല്ല അവതരണം. :)
സസ്നേഹം,
എം. എസ്. രാജ്
അച്ചായത്തി പെങ്കൊച്ചുങ്ങളൊക്കെ തമാശയിൽ ഗവേഷണം നടത്തുന്നവരാണോ?!! കലക്കി വിധു. അപ്പൊ ഇനിയും വെടിക്കെട്ട് തുടരട്ടേ
നന്ദപർവം നന്ദൻ പരിചയപ്പെടുത്തിയ പുതുമുഖ നായിക കലക്കുന്നല്ലോ.നല്ല രസമായി കാര്യങ്ങൾ പറയുന്നു.ഇഷ്ടമായീ
"ഹി..ഹി..ഹി മൂന്ന് കിലോ തൂക്കം, നല്ല ഒത്ത പൊക്കം, രണ്ടു കൈ, രണ്ടു കാലു, ...അങ്ങനെ എല്ലാം കൊണ്ടും നോര്‍മ്മല്‍"
അപ്പോ തല? :)
എഴുത്ത് രസായിരിക്കുന്നു.. തൊടരുക
Chechiye..
kidu blog! aa thirupiravi ithrem valya sambhavamanenkil inim enthokke kelkkanum vayikkanum irikkunnu. keep posting...
തലക്കെട്ട് കിടിലം, കൊച്ചുത്രേസ്യക്കൊരു പിന്‍ഗാമി എന്ന് പറഞ്ഞ്കേട്ട് വന്നതാ, പക്ഷെ എല്ലാം തലക്കെട്ടില്‍ ഒതുങ്ങി.
കമെന്റിനു ഇത്രവേഗം ശിക്ഷ തന്നതിന് നന്ദി; എനിക്കു കിട്ടിയ വേര്‍ഡ്‌വെരി “prend“. :)
പറയുമ്പോൾ എല്ലാം പറയണമല്ലോ. അന്ന് അമ്മ മരുന്ന് മാറിക്കഴിച്ചത് എത്ര നന്നായി. അല്ലെങ്കിൽ ഓമനക്കുട്ടനേപ്പോലെ ‘ചുവന്ന നിക്കറും’ ഇട്ട് നിൽക്കുന്നത് കാണേണ്ടി വന്നേനേല്ലോ.അമ്മക്ക് നന്ദി. :)
പോസ്റ്റ് നന്നായിരിക്കുന്നു. ‘പാര‘ തിരിച്ച് എഴുതാൻ കൂടി ശ്രദ്ധിക്കുമല്ലോ? :)
ഒക്കെ പോട്ടെ, ആട്ടെ അരാണീ ‘കൊച്ചുത്രേസ്യാ‘?!! :)
ചാത്തനേറ്: ഈ മോളില്‍ പലരും പറഞ്ഞിരിക്കുന്ന ‘വാനോളം പൊക്കി’ കമന്റ് തരാന്‍ മാത്രമൊന്നുമില്ല. എന്നാലും കൊള്ളാം ഇതൊരു ചെറിയ സംഭവമല്ലേ അതിനെ ഇത്രയൊക്കെ വലുതാക്കി പറയാനുള്ള കഴിവുണ്ടല്ലോ... ഇനി വല്യ സംഭവങ്ങള്‍ എങ്ങനെ ഇതേ നര്‍മ്മം മേമ്പൊടി ചേര്‍ത്ത് ചുരുക്കിപ്പറയും എന്നൂടെ കാണിക്കൂ. എന്നിട്ടാവാം താരതമ്യോം പിന്‍ഗാമിയാക്കലും ഒക്കെ.
ഓടോ: എനിക്ക് കിട്ടിയ വേഡ് വെരി കലക്കി prick !!!!!
നന്ദപര്‍വ്വം നന്ദന്‍ ജി വഴിയാണു ഈ അച്ചായത്തിക്കുട്ടിയുടെ ബ്ലോഗ് കണ്ടതു...കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ വരെ രസായി പറയാന്‍ പറ്റുമെന്നു മനസ്സിലായി ട്ടോ...അപ്പോള്‍ ഇനി ജനിച്ചതിനു ശേഷമുള്ള വീരകഥകള്‍ പോരട്ടെ ...:)
very nice.. like it. very good style of writing. am waiting for the next post ;)
അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയായ മലയാളത്തില്‍, നന്ദി!
നൊമാദ്, തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഇനി ശ്രദ്ധിച്ചോളാം കേട്ടോ.
യരലവ,
ബ്ലോഗിങ്ങിന്റെ കാര്യത്തില്‍ ഞാനൊരു "അ ആ ഇ ഈ" ആണ്. പിന്നെ, "കിടിലം, ഇടിവെട്ട്" എന്നൊക്കെയുള്ള കമന്റുകള്‍ വരുമ്പോ അതു ഡിലീറ്റ് ചെയ്യാന്‍ മാത്രമുള്ള എളിമ എനിക്കില്ല എന്നു മാത്രം. ഞാനും ഒരു മലയാളിയല്ലേ! നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ.
പോങ്ങ്സ്,
പാര തിരിച്ചു മാത്രമല്ല, പാര വെച്ചും എഴുത്തു തുടരാനാണ് തീരുമാനം. അനുഗ്രഹിക്കണം.
ചാത്താ,
3 പോസ്റ്റിനുള്ള കമന്റിനു കാശ് മുന്പേര്‍ കൊടുത്തു പോയി. അതുകൊണ്ട് ഇത്തവണെയും അടുത്തതിനും കൂടി ക്ഷമിക്കുക.[;-)].
പറയാനുള്ളത് പറഞ്ഞതിനു നന്ദി.നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ.
അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ നെഞ്ചത്ത് എന്ന് കേട്ടിട്ടേയുള്ളൂ. ഹോ ഇത് അതിലും വലുത് അമ്മയുടെ വയറ്റില്‍ ആയിരുന്നപ്പോഴെ അമ്മയുടെ നെഞ്ചത്തായിരുന്നില്ലെ കളി.... അന്ന് അമ്മ മരുന്ന് മാറി കഴിച്ചതു കൊണ്ടല്ലെ..ഓ മെന കുട്ടനായത്..ഇത്രയും എങ്കിലും മെന എന്റെ കുട്ടാ...
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
കൊള്ളാം. ഇഷ്ടായി..
അപ്പോ..പൊങ്ങുമ്മൂടന്റെ സംശയം :
രസമുണ്ട്.........
പുതിയ മരുന്നുകഥ ഇനി എന്നാ അച്ചായാത്തീസ്...
നന്നായിട്ടുണ്ട്, വിധു :)
ഇതിനെയാണോ ആരംഭ ശൂരത്തമെന്നു പറയുന്നത്?? എനിയെന്നാ പുതിയ പോസ്റ്റ്?
വിധുവേ തകര്‍ത്തു... വയറ്റില്‍ കിടന്നു കളരി പയറ്റി പണ്ടാരം അടക്കിയപ്പോള്‍ അമ്മച്ചിക്ക് തോന്നി കാണും അതിന്ടെ വായില്‍ കുറെ വായൂ ഗുളികകള്‍ കുത്തി കെട്ടാന്‍. അതായിരിക്കും എല്ലാം വെറും നാല് ദിവസം കൊണ്ട് തീര്‍ത്തത്... പിന്നേ ഓമന 'കുട്ടന്‍' ആണോ അതോ 'കുട്ടി' ആണോ എന്നുള്ളത് കാര്യത്തില്‍ നല്ല ഡൌട്ട് ഉണ്ട് :-D
എനിക്കു മേല..
ശോ...എന്നാ പെടയാ കൊച്ചേ നീ പെടക്കുന്നേ..
ഉഗ്രന്‍ എഴുത്താണു കേട്ടോ...
അഭിനന്ദനങ്ങള്‍ !
ഈയാഴ്ചക്കുള്ളില്‍ പുതിയൊരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ ഈ ബ്ലോഗ് കത്തിച്ചു കളയാന്‍ ഞാന്‍ ശ്രീരാമ സേനക്കു ക്വൊട്ടേഷന്‍ കൊടുക്കും.. മൂന്നരത്തരം
Post a Comment